Advertisment

കുവൈറ്റില്‍ 588 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് ഒരു മരണം; 648 പേര്‍ക്ക് രോഗമുക്തി

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 163450 ആയി. ഇന്ന് 588 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 958 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 648 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 156387 പേരുടെ രോഗം ഭേദമായിട്ടുണ്ട്.

6105 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 46 പേരുടെ നില ഗുരുതരമാണ്. പുതിയതായി 9964 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ 1500913 പേര്‍ക്ക് രാജ്യത്ത് കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്.

Advertisment