Advertisment

കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു ! പുതിയതായി സ്ഥിരീകരിച്ചത് 1544 കേസുകളും ഏഴ് മരണവും

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടരലക്ഷം (250,273) കടന്നു. ഇന്ന് 1,544 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി ഏഴു മരണം റിപ്പോര്‍ട്ട് ചെയ്തതോടെ, ആകെ മരണസംഖ്യ 1,419 ആയി ഉയര്‍ന്നു.

publive-image

ചൊവ്വാഴ്ച 1,201 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 233,757 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ആകെ കൊവിഡ് ബാധിതരില്‍ 93.40 ശതമാനം പേരുടെയും രോഗം മാറി. 15,097 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇതില്‍ 235 പേരുടെ നില ഗുരുതരമാണ്.

ഇന്ന് 9,232 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ 2,178,279 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 16.72 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Advertisment