Advertisment

കുവൈറ്റില്‍ 1391 പേര്‍ക്ക് കൂടി കൊവിഡ്; പുതിയതായി സ്ഥിരീകരിച്ചത് അഞ്ച് മരണം

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 253066 ആയി. ഇന്ന് 1391 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1428 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1331 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 236384 പേരുടെ രോഗം ഭേദമായിട്ടുണ്ട്.

ആകെ കൊവിഡ് ബാധിതരില്‍ 93.41 ശതമാനം പേരുടെയും രോഗം മാറി. 15254 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 244 പേരുടെ നില ഗുരുതരമാണ്. പുതിയതായി 8628 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ 2195787 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 16.12 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Advertisment