Advertisment

നിരവധി ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്; കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അടച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: നിരവധി ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അടച്ചതായി അധികൃതര്‍ അറിയിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസുകളുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്കടക്കം കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച വരെ അടച്ചിടാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. മുന്‍കൂട്ടി അപ്പോയിന്‍മെന്റ് എടുക്കുന്നവര്‍ക്ക് മാത്രം മന്ത്രാലയത്തില്‍ പ്രവേശനം അനുവദിക്കാന്‍ തീരുമാനമായതായും അധികൃതര്‍ സൂചിപ്പിച്ചു.

Advertisment