Advertisment

കോവിഡ് 19; കുവൈത്തിൽ വ്യാഴാഴ്ച 25 പേർക്ക് സ്ഥിരീകരിച്ചു.. 14 ഇന്ത്യക്കാര്‍ , അഞ്ചു കുവൈത്ത് പൗരന്മാർ , ഒരു ഫിലിപ്പൈൻ പൗരൻ, നാല് ബംഗ്ലാദേശ് പൗരന്മാർ ഒരു ഈജിപ്ത് പൗരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്

New Update

കുവൈറ്റ്:  കുവൈത്തിൽ വ്യാഴാഴ്ച 25 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത് .പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 14 പേർ ഇന്ത്യക്കാരാണ് . അഞ്ചു കുവൈത്ത് പൗരന്മാർ . ഒരു ഫിലിപ്പൈൻ പൗരൻ, നാല് ബംഗ്ലാദേശ് പൗരന്മാർ ഒരു ഈജിപ്ത് പൗരൻ എന്നിവർക്കാണ് ഇന്ത്യക്കാർക്കു പുറമെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 342 ആയി. നിലവിൽ 261 പേരാണ് ചികിത്സയിലുള്ളത്. പതിനഞ്ചു പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് .

publive-image

പുതിയ കേസുകളിൽ അഞ്ചു കുവൈത്തികളും ഒരു ഫിലിപ്പൈൻ പൗരനും വിദേശത്തു നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരാണ്. എട്ടു ഇന്ത്യക്കാർക്കും ഒരു ബംഗ്ലാദേശ് പൗരനും നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചത്. ആറു ഇന്ത്യക്കാർ , 3 ബംഗ്ലാദേശ് പൗരന്മാർ ഒരു ഈജിപ്ത് പൗരൻ എന്നിവർക്ക് രോഗം പകർന്നത് ആരിൽ നിന്നാണെന്നു വ്യക്തമായിട്ടില്ല.

വ്യാഴാഴ്ച ഒരു കുവൈത്ത് പൗരൻ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 81 ആയി .

covid kuwait twntyfive case report
Advertisment