Advertisment

'കോവിഡ് കാലത്തെ എഴുത്തു ജീവിതം' സാഹിത്യ ചർച്ച സംഘടിപ്പിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:ഈ മഹാമാരിയുടെ കാലഘട്ടത്തില്‍ സാഹിത്യകാരന്റെ കടമ എന്തെന്ന് ചോദ്യ ചെയ്യപ്പെടുകയാണ്. മൗനമല്ല സാഹിത്യ പ്രവർത്തനം. കോവിഡ് പ്രതിരോധ കാലത്തെ പല പ്രതിരോധങ്ങൾക്കൊപ്പം പുതിയ സർഗാത്മകലോകം സൃഷ്ടിക്കേണ്ട കടമ എഴുത്തുകാർക്കുണ്ടെന്ന്

ഡോ.സി.ഗണേഷ് പറഞ്ഞു.

Advertisment

publive-image

കോവിഡ് കാലത്തെ എഴുത്തു ജീവിതം എന്ന വിഷയത്തിൽ അക്ഷര സാഹിത്യ സാംസ്ക്കാരിക വേദി ഒലവക്കോട് പ്രിയദർശിനി ബുക്ക് സെന്ററിൽ സംഘടിപ്പിച്ച ചർച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എഴുത്തും വായനാശീലവുംസജീവമാവുകയും അത്രയധികം സാംസ്ക്കാരിക പ്രവർത്തനം നടക്കുകയും ചെയ്യാത്ത കോവിഡ് കാലത്തെ എഴുത്തുജീവിതംചർച്ചചെയ്തു.

നമുക്ക് പരിചിതമല്ലാത്ത കോവിഡ് -19 മഹാമാരി വളരെയേറെ പരിവർത്തനങ്ങളും സമൂഹത്തിൽ വരുത്തിയിട്ടുണ്ട്. ദുസ്സഹമായ ജീവിത സാഹചര്യങ്ങളും കഷ്ടപ്പാടുകളും മൂലം എഴുത്തിനോടും സാഹിത്യത്തോടും അടുക്കാന്‍ മിക്ക ജനങ്ങള്‍ക്കും സാധ്യമാകാറില്ല. വൻ ശക്തികൾ പോലും ഒരു കുഞ്ഞൻ വൈറസിനു മുമ്പിൽ വിറച്ചുപോയിരിക്കുന്നു.

തിരിച്ചറിവിൻ്റെയും വിവേകത്തിൻ്റെയും, നന്മ നിറഞ്ഞ സാഹിത്യപ്രവർത്തനങ്ങളുടെയും വേദിയായി കോവിഡ് കാലം മാറണം- പ്രസംഗകർ പറഞ്ഞു.മുൻ മന്ത്രിവി.സി.കബീർ വിശിഷ്ടഅതിഥിയായി.പത്രപ്രവർത്തകൻ കെ.അബ്ദുൽ അസീസ് മാസ്റ്റർ,സാംസ്ക്കാരിക പ്രവർത്തകൻ സണ്ണി എടൂർപ്ലാക്കീഴിൽ

തുടങ്ങിയവർ സംസാരിച്ചു.

covid literature discussion
Advertisment