കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​ണെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് വാ​രാ​ന്ത്യ ലോ​ക്ഡൗ​ൺ ഇ​പ്പോ​ൾ വേ​ണ്ടെ​ന്ന് തീരുമാനം: വീ​ടു​ക​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, April 20, 2021

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​ണെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് വാ​രാ​ന്ത്യ ലോ​ക്ഡൗ​ണ്‍ ഇ​പ്പോ​ള്‍ വേ​ണ്ടെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ കോ​ര്‍​ക​മ്മി​റ്റി​യി​ല്‍ തീ​രു​മാ​നം. ലോ​ക്ഡൗ​ണി​ലേ​ക്കു പോ​കേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ല്‍ ഇ​ല്ലെ​ന്നു യോ​ഗം വി​ല​യി​രു​ത്തി.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ഉ​യ​ര്‍​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ എ​ല്ലാ വീ​ട്ടി​ലും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും. വൈ​റ​സി​ന്‍റെ ജ​നി​ത​ക പ​ഠ​നം ന​ട​ത്താ​നും സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. ജി​ല്ലാ ശ​രാ​ശ​രി​യെ​ക്കാ​ള്‍ ഇ​ര​ട്ടി​യി​ല​ധി​കം ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​കും വീ​ടു​ക​ള്‍ തോ​റു​മു​ള്ള പ​രി​ശോ​ധ​ന. രോ​ഗ​വ്യാ​പ​നം കൂ​ടി​യ ജി​ല്ല​ക​ളി​ലെ ക​ള​ക്ട​ര്‍​മാ​ര്‍ പ്രാ​ദേ​ശി​ക ലോ​ക്ഡൗ​ണെ​ങ്കി​ലും വേ​ണ​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടെ​ങ്കി​ലും ഉ​ട​ന​തു വേ​ണ്ട എ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡ് വൈ​റ​സി​ന് ജ​നി​ത​ക​മാ​റ്റം വ​ന്ന​താ​യാ​ണ് പ​ഠ​ന​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. ഇ​ത് എ​ത്ര​മാ​ത്രം രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​ന്ന​തി​നും തീ​വ്ര​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യി എ​ന്ന് പ​ഠി​ക്കും.

×