Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 5537 പേര്‍ക്ക്; 198 മരണവും; ആകെ രോഗബാധിതരുടെ എണ്ണം 1.80 ലക്ഷവും മരണസംഖ്യ എണ്ണായിരവും പിന്നിട്ടു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1.80 ലക്ഷം പിന്നിട്ടു. പുതിയതായി 5537 കൊവിഡ് കേസുകളും 198 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. 180298 പേര്‍ക്ക് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചിട്ടുണ്ട്. ആകെ മരണസംഖ്യ 8053 ആയി.

മുംബൈയില്‍ മാത്രം 1487 കൊവിഡ് കേസുകളും 75 മരണവും പുതിയതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മുംബൈയിലെ രോഗബാധിതരുടെ എണ്ണം 79145 ആയും മരണസംഖ്യ 4631 ആയും ഉയര്‍ന്നു.

അതേസമയം സംസ്ഥാനത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 2243 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതുവരെ 93154 പേര്‍ക്ക് മഹാരാഷ്ട്രയില്‍ കൊവിഡ് ഭേദമായിട്ടുണ്ട്. 79075 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment