Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 5.24 ലക്ഷം പിന്നിട്ടു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 9181 പേര്‍ക്ക്; മരണസംഖ്യ 18000 കടന്നു

New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 524513 ആയി. 24 മണിക്കൂറിനിടെ 9181 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് 293 മരണവും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 18050 ആയി വര്‍ധിച്ചു.

6711 പേരാണ് മഹാരാഷ്ട്രയില്‍ ഇന്ന് കൊവിഡ് മുക്തരായത്. ഇതുവരെ 358421 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 147735 പേര്‍ നിലവില്‍ ചികിത്സയിലാണ്.

മുംബൈയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1.24 ലക്ഷം കടന്നു. മരണസംഖ്യ 6845 ആയി. പൂനെയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഇന്ന് 1699 പേര്‍ക്കാണ് പൂനെയില്‍ രോഗം സ്ഥിരീകരിച്ചത്.

Advertisment