Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 6.43 ലക്ഷം കടന്നു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 14647 പേര്‍ക്ക്‌

New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. വ്യാഴാഴ്ച 14647 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 643289 ആയി.

സംസ്ഥാനത്ത് മരണസംഖ്യയും വര്‍ധിക്കുകയാണ്. പുതിയതായി 326 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 21359 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 12243 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 459124 പേരുടെ രോഗം ഭേദമായി. 162491 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment