Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷത്തിലേക്ക്; മരണസംഖ്യ 42000 കടന്നു

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1595381 ആയി. ഇന്ന് 9060 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 150 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 42115 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 11204 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 1369810 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 182973 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment