Advertisment

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 3890 പേര്‍ക്ക്; 208 മരണവും !

New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 3890 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 142900 ആയി. 208 മരണമാണ് പുതുതായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 6739 ആയി ഉയര്‍ന്നു.

മുംബൈയില്‍ 1144 പുതിയ കൊവിഡ് കേസുകളും 38 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മുംബൈയിലെ കൊവിഡ് ബാധിതരുടെ എണ്ണം 69625 ആയും മരണസംഖ്യ 3962 ആയും ഉയര്‍ന്നു.

അതേസമയം, സംസ്ഥാനത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. 4161 പേര്‍ പുതിയതായി കൊവിഡ് മുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 73792 ആയി. 62354 പേര്‍ ചികിത്സയിലാണ്. 51.63 ശതമാനം പേരുടെ രോഗം സംസ്ഥാനത്ത് ഭേദമായി.

mumbai maharashtra covid 19 covid corona
Advertisment