Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 5134 പേര്‍ക്ക്; ഇന്ന് സ്ഥിരീകരിച്ചത് 224 മരണം !

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 217121 ആയി. ചൊവ്വാഴ്ച 5134 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 224 മരണവും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 9250 ആയി വര്‍ധിച്ചു.

3296 പേരാണ് ചൊവ്വാഴ്ച രോഗമുക്തി നേടിയത്. ഇതുവരെ 118558 പേര്‍ക്ക് കൊവിഡ് ഭേദമായിട്ടുണ്ട്. 89296 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

Advertisment