Advertisment

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 6741 കൊവിഡ് പോസിറ്റീവ് കേസുകളും 213 മരണവും; രോഗബാധിതരുടെ എണ്ണം 2.67 ലക്ഷം പിന്നിട്ടു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 267665 ആയി. 6741 പേര്‍ക്കാണ് ചൊവ്വാഴ്ച സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 213 മരണവും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 10695 ആയി ഉയര്‍ന്നു.

അതേസമയം, മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 4500 പേര്‍ രോഗമുക്തി നേടി. ഇതുവരെ 149007 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 107665 പേര്‍ നിലവില്‍ ചികിത്സയിലാണ്.

മുംബൈയില്‍ മാത്രം ചൊവ്വാഴ്ച 954 കൊവിഡ് പോസിറ്റീവ് കേസുകളും 70 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മുംബൈയിലെ കൊവിഡ് ബാധിതരുടെ എണ്ണം 95100 ആയും മരണസംഖ്യ 5405 ആയും ഉയര്‍ന്നു.

Advertisment