Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2.92 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 8308 കൊവിഡ് പോസിറ്റീവ് കേസുകളും 258 മരണവും

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 292589 ആയി. 24 മണിക്കൂറിനിടെ 8308 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 258 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 11452 ആയി ഉയര്‍ന്നു.

ഇന്ന് 2217 പേരാണ് മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായത്. ഇതുവരെ 160357 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 120480 പേര്‍ നിലവില്‍ ചികിത്സയിലാണ്.

മുംബൈയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. 24 മണിക്കൂറിനിടെ 1214 പോസിറ്റീവ് കേസുകളും 62 മരണവും മുംബൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മുംബൈയിലെ രോഗബാധിതരുടെ എണ്ണം 99164 ആയും മരണസംഖ്യ 5585 ആയും ഉയര്‍ന്നു.

Advertisment