Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 90000 കടന്നു; പുതിയതായി സ്ഥിരീകരിച്ചത് 2259 കേസുകളും 120 മരണവും

New Update

publive-image

മുംബൈ
: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 90000 കടന്നു. പുതിയതായി 2259 കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 90787 ആയി.

ഇന്ന് 120 മരണമാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 3289 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. മുംബൈ നഗരത്തില്‍ മാത്രം ഇതുവരെ 51,100 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 1760 ആണ് മുംബൈയിലെ ആകെ മരണം

പുതിയതായി 1663 പേര്‍ക്ക് കൂടി രോഗം മാറി. 44849 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 577819 പേര്‍ക്ക് ഇതുവരെ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ട്.

Advertisment