Advertisment

കൊവിഡ് ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി കുവൈറ്റില്‍ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ പട്ടിപ്പറമ്പ് സ്വദേശി വടക്കേതില്‍ വീട്ടില്‍ രാജന്‍ സുബ്രഹ്മണ്യന്‍ (54) ആണ് മരിച്ചത്. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കുവൈറ്റില്‍ സംസ്‌കരിക്കും.

ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ബദര്‍ അല്‍ മുല്ല കമ്പനിയില്‍ ജീവനക്കാരനായിരുന്ന രാജന്‍ സുബ്രഹ്മണ്യന്‍ സംസ്‌കൃതി കുവൈറ്റിന്റെ നിര്‍വാഹക സമിതി അംഗവുമായിരുന്നു. സീനയാണ് ഭാര്യ. അയ്യപ്പദാസ്, വിഷ്ണു എന്നിവര്‍ മക്കളാണ്.

Advertisment