Advertisment

നവ വധുവിന് കൊവിഡ്; വരനും ബന്ധുക്കളും വിവാഹം നടത്തിയ വൈദികരും ഉള്‍പ്പെടെ ക്വാറന്റൈനില്‍; വരന്റെ പിതാവിനെതിരെ കേസും!

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

മാനന്തവാടി: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഗുരുതരമായി തന്നെ തുടരുകയാണ് . ഇതിനിടയില്‍ മാനന്തവാടിയില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത അമ്പതോളം പേരും വൈദികരും , വരനും ഉള്‍പ്പെടെയുള്ളവര്‍ ക്വാറന്റൈനിലുമായി. വിവാഹ ശേഷം യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വിവാഹത്തിനെത്തിയവരും വിവാഹം നടത്തിയവരും ഉള്‍പ്പെടെ ക്വാറന്റൈനിലായത്.

Advertisment

publive-image

നവ വധുവിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വരന്റെ പിതാവിനെതിരെ പൊലീസ് കേസെടുത്തു. ക്വാറന്റൈന്‍ ലംഘനത്തിനാണ് കേസെടുത്തിരിക്കുന്നത്. വരന്റെ പിതാവായ എടവക ഗ്രാമ പഞ്ചായത്ത് സ്വദേശിക്കെതിരെയാണ് മാനന്തവാടി പൊലീസ് കേസ് എടുത്തത്.

ജൂലൈ 13നായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞതിന് ശേഷമാണ് വധുവിന് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് വൈദികരും, അന്‍പതോളം പേരുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വധുവിന് കോവിഡ് സ്ഥിരീകരിച്ചതോടെ പള്ളിയില്‍ അണുനശീകരണം നടത്തി. ഇടവകയിലെ രണ്ട് വൈദികരും നിരീക്ഷണത്തിലായതിനാല്‍ ഞായറാഴ്ച കുര്‍ബാന ഒഴിവാക്കുകയും ചെയ്തു.

marriage covid 19 quarantine all news
Advertisment