Advertisment

കോവിഡ് പ്രതിരോധത്തിൽ കേരളത്തിനാകെ മാതൃകയാകുന്നു മേലില ഗ്രാമ പഞ്ചായത്ത് !

New Update

പഞ്ചായത്തിലെ മുഴുവൻ വീടുകളിലും രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ഹോമിയോ മരുന്നായ Arsenicum Album 30 എത്തിച്ചു നൽകി കോവിഡ് വൈറസിനെ തടയുന്നതിൽ വിജയം കൈവരി ച്ചിരിക്കുകയാണ് കൊല്ലം ജില്ലയിലെ മേലില ഗ്രാമ പഞ്ചായത്ത്.

Advertisment

publive-image

കേന്ദ്രസർക്കാരിന്റെ ആയുഷ് മന്ത്രാലയ അഡ്വൈസറി പ്രകാരം Arsenicum Album 30 എന്ന ഹോമിയോ ടാബ്‌ലെറ്റ് ഓരോന്നുവീതം ദിവസവും രാവിലെ വെറും വയറ്റിൽ മൂന്നു ദിവസം കഴിച്ചാൽ മനുഷ്യശരീരത്തിലെ രോഗപ്രതിരോധശേഷി വർധിക്കുമെന്നും ( Known to boost immunity against COVID-19)) അതുമൂലം കോവിഡ് രോഗബാധ തടയാൻ കഴിയുമെന്നുമാണ് പറഞ്ഞിരിക്കുന്നത്.

publive-image

മേലില യിൽ പഞ്ചായത്തു പ്രസിഡണ്ട് എസ് . അനിൽകുമാറിന്റെ നേതൃത്വത്തിൽ ഹോമിയോ ആശുപത്രി ഡോകടർ,സ്റ്റാഫ് ,പഞ്ചായത്ത് മെമ്പർമാർ,ആശാ വർക്കർമാർ എന്നിവരുൾപ്പെട്ട ടീമാണ് വീടുവീടാന്തരം ഹോമിയോ മരുന്നെത്തിച്ചു നൽകിയത്. കഴിഞ്ഞ ജൂലൈ 30 നായിരുന്നു മരുന്നുവിതരണത്തിനു തുടക്ക മിട്ടത്. മൂന്നുദിവസം കൊണ്ടാണ് എല്ലാ വീടുകളിലും അവർ മരുന്നെത്തിച്ചു നൽകിയത്.

publive-image

അതിനുശേഷം ഇപ്പോൾ 11 ദിവസം പിന്നിടുമ്പോൾ മേലില പഞ്ചായത്തിൽ ഒരാൾക്കുപോലും കോവിഡ് പോസിറ്റിവ് റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും മേലിലായിൽ നിന്നുള്ള മൂന്നു പേർ കോവിഡ് ബാധിതരായി പാരിപ്പള്ളി മെഡിക്കൽ കോളേജിലുൾപ്പെടെ അഡ്മിറ്റായവർ ഹോമിയോ മരുന്നുവിതരണത്തിനുമുന്പ് രോഗബാധിതരായവരാണെന്നും പഞ്ചായത്ത് പ്രസിഡണ്ട് അനിൽകുമാർ അറിയിച്ചു.

തൊട്ടടുത്ത പഞ്ചായത്തുകളായ വെട്ടിക്കവലയിലെ തലച്ചിറ ,വിളക്കുടി പഞ്ചായത്തിലെ വിളക്കുടി ജംക്ഷൻ എന്നിവിടങ്ങളിൽ നിരവധി ആളുകൾ ഇപ്പോഴും കോവിഡ് ബാധിതരും ആ പ്രദേശങ്ങളിൽ ലോക്ക് ഡൗണും നിലനിൽക്കുകയാണ്‌.

publive-image

ഇക്കാര്യങ്ങളെപ്പറ്റി കൂടുതൽ അറിയാനാഗ്രഹിക്കുന്നവർ മേലില പഞ്ചായത്ത് പ്രസിഡണ്ട് എസ് .അനിൽ കുമാറുമായി ബന്ധപ്പെടാൻ താല്പര്യപ്പെടുന്നു. അദ്ദേഹത്തിൻറെ മൊബൈൽ നമ്പർ - 81290 76133

covid melila
Advertisment