Advertisment

കൊവിഡ്19; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

New Update

ന്യൂഡല്‍ഹി കൊവിഡ്19 ന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക്ഡൗണ്‍ ഒരാഴ്ച പിന്നിടുമ്പോള്‍ ഇന്ന് രാവിലെ ഒമ്പത് മണിക്ക് തന്‍റെ ഒരു ലഘു വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

Advertisment

publive-image

നേരത്തെ, കൊറോണയുമായി ബന്ധപ്പെട്ട് ജനത കര്‍ഫ്യൂ, ലോക്ക് ഡൗണ്‍ പ്രഖ്യാപന വേളകളിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.

ലോക്ക് ഡൗണ്‍ ഈ മാസം 14 ന് പിന്‍വലിക്കുമെങ്കിലും ചില നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന സൂചനയാണ് ഇന്നലെ നടന്ന വിഡീയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നല്‍കിയത്. സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താന്‍ രാഷ്ട്രപതി ഇന്ന് ഗവര്‍ണ്ണറുമാരുമായി വിഡീയോ കോണ്‍ഫറന്‍സ് നടത്തും.

covid modi speech people5
Advertisment