Advertisment

കോവിഡ് 19; മുസ്ലിം ലീഗ് പ്രതിരോധ സാധനങ്ങള്‍ നല്‍കി

author-image
വൈ.അന്‍സാരി
New Update

മുവാറ്റുപുഴ : കോവിഡ് 19 പ്രേധിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂവാറ്റുപുഴയിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ക്കായി മുസ്ലിം ലീഗ് പായിപ്ര പഞ്ചായത്ത് കമ്മിറ്റി നല്‍കിയ മാസ്‌കുകളും , സാനിറ്റൈസറുകളും മുവാറ്റുപുഴ ട്രാഫിക് എസ് ഐ വിക്രമന്‍ കെ എന്‍ , പായിപ്ര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വി ഇ നാസറില്‍ നിന്നും ഏറ്റുവാങ്ങി.

മുവാറ്റുപുഴ ട്രാഫിക് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ എ എസ് ഐ പ്രേംജിത് ,ശാന്തി ,ലേഖ , മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നാസര്‍ പുതിയേടത് ,ട്രഷറാര്‍ ഷാഫി മുതിരക്കാലയില്‍,സെക്രട്ടറി നൗഷാദ് എള്ളുമല,യൂത്ത് ലീഗ് പ്രസിഡന്റ് ശബാബ് വലിയപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു .

covid musil league
Advertisment