Advertisment

വൈദ്യുതി കടത്തിവിട്ട് വൈറസ് കണ്ടെത്താം, കോവിഡ് പരിശോധനയ്ക്ക് പുതിയ മാര്‍ഗ്ഗം, കൂടുതല്‍ കൃത്യതയെന്ന് ശാസ്ത്രജ്ഞര്‍

New Update

കൊറോണ വൈറസിനെ കണ്ടെത്താന്‍ പുതിയ മാര്‍ഗ്ഗവുമായി ശാസ്ത്രജ്ഞര്‍. ചെറിയ സുഷിരങ്ങളിലേക്ക് വൈദ്യുതി കടത്തിവിട്ട് നടത്തുന്ന പരിശോധനയാണ് അവതരിപ്പിച്ചിട്ടുള്ളത്.

Advertisment

publive-image

ഇതുവഴി കൂടുതല്‍ കൃത്യതയോടെയും വേഗത്തിലും ഫലമറിയാന്‍ കഴിയുമെന്നാണ് പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ജപ്പാനിലെ ഒസാക്ക സര്‍വകലാശാലയിലെ ശാസ്ത്രസംഘമാണ് ഈ കണ്ടെത്തലിന് പിന്നില്‍.

ഇലക്ട്രോഫോറസിസ് എന്ന പ്രക്രിയയിലൂടെയാണ് വൈറസിനെ കണ്ടെത്തുന്നത്. കട്ടി കുറഞ്ഞ സിലിക്കണ്‍ വേഫറില്‍ കോമ്പൗണ്ട് സിലിക്കണ്‍ നൈട്രേഡ് കടത്തിവിടുന്നതാണ് ഈ പ്രക്രിയ. ഇതുവഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി എത്രയെന്ന് കണ്ടെത്താന്‍ അണുമാത്രകളുടെ ചലനം നിരീക്ഷിക്കുന്നതിലൂടെ സാധിക്കും.

സിലിക്കണ്‍ നൈട്രേഡില്‍ ചെറിയ സുഷിരങ്ങള്‍ നല്‍കിയിട്ടുള്ളതിലൂടെയാണ് അണുക്കള്‍ സഞ്ചരിക്കുന്നത്. ഇതിനിടയില്‍ വൈറല്‍ കണങ്ങള്‍ ഉണ്ടെങ്കില്‍ സുഷിരങ്ങള്‍ അടയുകയും വൈദ്യുതി ഉത്പാദനത്തില്‍ വലിയ ഇടിവ് കാണിക്കുകയും ചെയ്യും.

വൈദ്യുതി ഉത്പാദനത്തില്‍ എത്രമാത്രം ഇടിവുണ്ടായി എന്നതനുസരിച്ച് എന്ത് തരം പാര്‍ട്ടിക്കിള്‍ ആണെന്നും അവയുടെ വലുപ്പവും രൂപവുമെല്ലാം അറിയാന്‍ കഴിയും. ഈ രീതി ഉപയോഗിച്ച് വൈറസിനെ കണ്ടെത്താന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

covid test
Advertisment