Advertisment

ചൈനയുമായുള്ള വാണിജ്യബന്ധം പൂര്‍ണമായി ഒഴിവാക്കാന്‍ കിം ജോങ് ഉന്‍; ഇറക്കുമതി ചെയ്ത ഉത്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ വധിച്ചതായി റിപ്പോര്‍ട്ടുകള്‍

New Update

publive-image

Advertisment

പ്യോങ്യാങ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ചൈനയുമായുള്ള വാണിജ്യബന്ധം പൂര്‍ണമായി ഒഴിവാക്കാന്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ തീരുമാനിച്ചു. ഇറക്കുമതി ചെയ്ത ഉത്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥനെ വധിച്ചതെന്ന് ദക്ഷിണ കൊറിയന്‍ അധികൃതര്‍ പറഞ്ഞു.

ചൈനയില്‍ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞിരിക്കുന്ന ഈ സമയത്ത് വാണിജ്യ നിയന്ത്രണം കര്‍ശനമാക്കേണ്ടിയിരുന്നില്ലെന്നാണു വ്യവസായ പ്രമുഖരുടെ വിലയിരുത്തല്‍. ഇറക്കുമതി പുര്‍ണമായി വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചതോടെ രാജ്യത്ത് ഭക്ഷ്യ വസ്തുക്കളുടെയും ഇന്ധനത്തിന്റെയും കടുത്ത ക്ഷാമം അനുഭവപ്പെടുമെന്നാണു വിലയിരുത്തല്‍.

ഒക്‌ടോബറില്‍ ചൈനയില്‍നിന്ന് 253,000 ഡോളറിന്റെ കയറ്റുമതി മാത്രമാണ് ഉത്തരകൊറിയയിലേക്കു നടന്നത്. തലേ മാസത്തേതില്‍നിന്ന് 99% കുറവാണിതെന്ന് ചൈനീസ് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.

Advertisment