Advertisment

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കൊല്ലം സ്വദേശി മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കൊല്ലം സ്വദേശി മരിച്ചു.  കൊല്ലം സ്വദേശിയായ 52 കാരൻ ആണ് ഇന്ന് ആത്മഹത്യ ചെയ്തത്.

Advertisment

publive-image

മരത്തിൽ നിന്നു വീണു പരുക്കേറ്റശേഷം ആശുപത്രിയിൽ എത്തിച്ചതായിരുന്നു. കോവിഡ് സംശയത്തെത്തുടർന്ന് നീരീക്ഷണത്തിലാക്കുകയായിരുന്നു. ഇന്നു രാവിലെ തൂങ്ങി മരിക്കാൻ ശ്രമം നടത്തിയ നിലയിൽ കണ്ടെത്തിയ ഇയാളെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മെഡിക്കൽ കോളജിലെ കോവിഡ് വാർഡിൽ ഇത് മൂന്നാമത്തെ ആത്മഹത്യയാണ്. കഴിഞ്ഞ മാസം രണ്ടു പേർ ഇത്തരത്തിൽ ആത്മഹത്യ ചെയ്തിരുന്നു.

suicide report covid death
Advertisment