Advertisment

കൊവിഡ് മൂലം ഇന്ത്യയിൽ ആയുർദൈർഘ്യം രണ്ട് വർഷം കുറഞ്ഞു; പുരുഷൻമാരുടെയും സ്ത്രീകളുടെയും ആയുർദൈർഘ്യം 67.5 വർഷമായും 69.8 വർഷമായും കുറഞ്ഞു; 35-69 വയസ്സിനിടയിലുള്ള പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ സംഭവിച്ചതായി പഠനം

New Update

മുംബൈ: കോവിഡ് പാൻഡെമിക് ഇന്ത്യയിൽ ആയുർദൈർഘ്യം രണ്ട് വർഷമെങ്കിലും കുറയാൻ ഇടയാക്കിയതായി പുതിയ പഠനം. മുംബൈ ഡിയോനാറിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സ്റ്റഡീസിലെ (ഐഐപിഎസ്) ശാസ്ത്രജ്ഞരാണ് ഗവേഷണം നടത്തിയത്.

Advertisment

publive-image

പഠനമനുസരിച്ച് പുരുഷൻമാരുടെയും സ്ത്രീകളുടെയും ആയുർദൈർഘ്യം 2019-ൽ 69.5 വർഷവും 72 വർഷവും ആയിരുന്നത് 2020-ൽ യഥാക്രമം 67.5 വർഷമായും 69.8 ആയും കുറഞ്ഞു.

ഒരു നിശ്ചിത കാലയളവിലെ പ്രായ-നിർദ്ദിഷ്‌ട മരണനിരക്കുകൾക്ക് വിധേയമായി അവൻ അല്ലെങ്കിൽ അവൾ ജീവിതത്തിലൂടെ കടന്നുപോകുകയാണെങ്കിൽ ഒരു നവജാതശിശുവിന് ജീവിക്കാൻ പ്രതീക്ഷിക്കുന്ന ശരാശരി വർഷങ്ങളുടെ എണ്ണം ജനനസമയത്തെ ആയുർദൈർഘ്യം എന്നാണ് നിർവചിച്ചിരിക്കുന്നത്.

സാധാരണ വർഷങ്ങളെ അപേക്ഷിച്ച് 2020 ൽ കോവിഡ് -19 മൂലം 35-79 വയസ്സിനിടയിലുള്ള നിരവധി മരണങ്ങളാണ് നടന്നത്‌ . 35-69 വയസ്സിനിടയിലുള്ള പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ സംഭവിച്ചതായി പഠനം കണ്ടെത്തി. ഇന്ത്യയിലെ മരണനിരക്ക് പാറ്റേണുകളിൽ കോവിഡ് -19 പാൻഡെമിക്കിന്റെ അനന്തരഫലങ്ങൾ കണ്ടെത്തുന്നതിനാണ് ഐഐപിഎസ് നടത്തിയ പഠനം നടത്തിയത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2020 മാർച്ച് മുതൽ 4.5 ലക്ഷം ആളുകൾ കൊറോണ വൈറസ് മൂലം മരിച്ചു. എന്നാലും ദശലക്ഷക്കണക്കിന് ആളുകൾ പാൻഡെമിക് മൂലം ഇന്ത്യയിൽ മരിച്ചതായി ഡാറ്റാ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

145 രാഷ്ട്രങ്ങളുടെ ആഗോള ബാർഡൻ ഓഫ് ഡിസീസ് പഠനം ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഐഐപിഎസ് പഠനം നടത്തിയത്.

covid 19
Advertisment