Advertisment

കോവിഡ് വ്യാപനം; പത്തനംതിട്ട കണ്ടെയിന്‍മെന്റ് സോണ്‍ ആക്കി പൂര്‍ണമായും അടയ്ക്കണമെന്ന് ജില്ലാ ഭരണകൂടം

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

പത്തനംതിട്ട :കോവിഡ് വ്യാപിക്കുന്നതോടെ പത്തനംതിട്ട കണ്ടെയിന്‍മെന്റ് സോണ്‍ ആക്കി പൂര്‍ണമായും അടയ്ക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ ശുപാര്‍ശ. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണിത്.

Advertisment

publive-image

പത്തനംതിട്ട, തിരുവല്ല നഗരസഭ പരിധിയില്‍ പൊതുസമ്മേളനം, പ്രകടനം, ധര്‍ണ തുടങ്ങിയവ ജൂലൈ 14 വരെ നിരോധിച്ച്‌ കലക്ടര്‍ ഉത്തരവിറക്കി. അതിനിടെ പത്തനംതിട്ട മാര്‍ക്കറ്റിലെ വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ല.

പത്തനംതിട്ടയില്‍ ചന്തയിലെ വ്യാപാരിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം എങ്ങനെ ബാധിച്ചു എന്നതിന്റെ ഉറവിടം വ്യക്തമായിട്ടില്ല. സമ്ബര്‍ത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ജില്ല കടുത്ത നിയന്ത്രണത്തിലേയ്ക്ക് കടന്നു. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡി.എം.ഒ. അറിയിച്ചു.

COVID PATHANAMTHITTA
Advertisment