Advertisment

ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കോവിഡ് രോഗി സെക്യൂരിറ്റിയുടെ ദേഹത്ത് തുപ്പിയ ശേഷം മുങ്ങി; സംഭവം ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍; ചികിത്സയിലിരിക്കെ ചാടിപ്പോയത് ആക്രമണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ യുവാവ്‌

New Update

ബംഗളൂരു: കൊവിഡ് ചികിത്സയിലിരിക്കെ രോഗികള്‍ ആശുപത്രികളില്‍ നിന്നും ചാടിപ്പോകുന്ന സംഭവം തുടര്‍ക്കഥകളാകുകയാണ്. കേരളത്തില്‍ ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇത്തരത്തിലൊരു സംഭവമാണ് ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലും നടന്നത്.

Advertisment

publive-image

കൊവിഡ് ചികിത്സയിലിരുന്ന യുവാവ് ആശുപത്രിയിലെ സെക്യൂരിറ്റിയുടെ ദേഹത്ത് തുപ്പിയ ശേഷമാണ് മുങ്ങിയത്. ഇന്നലെയാണ് സംഭവം.

ചൊവ്വാഴ്ചയാണ് യുവാവ് ആശുപത്രിയില്‍ അഡ്മിറ്റായത്. ബുധനാഴ്ച സെക്യൂരിറ്റിയുടെ ശരീരത്തില്‍ തുപ്പിയതിന് ശേഷം അദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് വിക്ടോറിയ ആശുപത്രിയിലെ ഡോക്ടറും കൊവിഡ് 19 നോഡല്‍ ഓഫീസറുമായ ആസിമ ബാനു പറഞ്ഞു.

ഒരു ആക്രമണവുമായി ബന്ധപ്പെട്ട് ഇയാളുടെ പേരില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണെന്നും യുവാവിനെ കാണാതായതിനെത്തുടര്‍ന്ന് അന്വേഷണം നടക്കുന്നുണ്ടെന്നും ബെംഗളൂരു ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് രോഹിണി സെപാത് കട്ടോച്ച്‌ പറഞ്ഞു.

latest news all news covid patient bangalore hospital
Advertisment