Advertisment

കൊവിഡ് രോഗം മുക്തമായ ശേഷം ആശുപത്രിയിൽ നിന്ന് വിട്ടയക്കാനിരിക്കെ കൊവിഡ് ബാധിതൻ ആത്മഹത്യക്ക് ശ്രമിച്ചു

New Update

തിരുവനന്തപുരം: കൊവിഡ് രോഗം മുക്തമായ ശേഷം ആശുപത്രിയിൽ നിന്ന് വിട്ടയക്കാനിരിക്കെ കൊവിഡ് ബാധിതൻ ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ആത്മഹത്യ ശ്രമം നടന്നത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ യുവാവാണ് ആത്‍മഹത്യാ ശ്രമം നടത്തിയത്.

ഇയാളെ ഐസിയുവിൽ പ്രവേശിപ്പിച്ചു. കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവിനെ ഇന്ന് ഡിസ്‌ചാർജ് ചെയ്യാനിരിക്കുകയായിരുന്നു. ഇതിനിടെ രോഗി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചു. വിവരമറിഞ്ഞ് ഡോക്ടർമാർ എത്തുമ്പോഴേക്കും ഇയാൾ ശുചിമുറിയിൽ കയറി കഴുത്തിൽ കുരുക്കിട്ട് തൂങ്ങിയിരുന്നു.

Advertisment