Advertisment

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്‍പതുകോടി നാല്‍പത്തിരണ്ട് ലക്ഷം പിന്നിട്ടു

New Update

publive-image

Advertisment

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്‍പതുകോടി നാല്‍പത്തിരണ്ട് ലക്ഷം പിന്നിട്ടതായി റിപ്പോര്‍ട്ട്. ഏഴ് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണ സംഖ്യ ഇരുപത് ലക്ഷം കവിഞ്ഞു. രോഗമുക്തി നേടിയവര്‍ ആറ് കോടി എഴുപത്തിമൂന്ന് ലക്ഷം.

രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ഒന്നാം സ്ഥാനം അമേരിക്കയ്ക്ക്. രണ്ട് കോടി നാല്‍പത് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ നാല് ലക്ഷം കടന്നു. സുഖം പ്രാപിച്ചവര്‍ ഒരു കോടി നാല്‍പത്തി രണ്ട് ലക്ഷം.

രണ്ടാം സ്ഥാനത്ത് ബ്രസീലാണ്. ഇവിടെ 2,08,291 പേരാണ് മരിച്ചത്. എണ്‍പത്തിമൂന്ന് ലക്ഷം പേര്‍ രോഗബാധിതര്‍. എഴുപത്തിമൂന്ന് ലക്ഷം ആളുകള്‍ സുഖം പ്രാപിച്ചു.

ഇന്ത്യയില്‍ 1,05,43,659 കൊവിഡ് ബാധിതരാണ് ഉള്ളത്. 15,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2,08,261 പേര്‍ ചികിത്സയിലുണ്ട്. 1.52 ലക്ഷം പേര്‍ മരിച്ചു. 1,01,78,883 പേര്‍ രോഗമുക്തി നേടി.

ബ്രിട്ടനിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് മുപ്പത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്

 

 

us news
Advertisment