Advertisment

കോവിഡ് രോഗികളെ പരിചരിച്ച ആശുപത്രി ജീവനക്കാരിക്ക് ശാസ്ത ക്ലബ്ബ് ഭാരവാഹികൾസ്വീകരണം നൽകി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

ചെർപ്പുളശ്ശേരി:മാങ്ങോട് മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിൽ സേവനം ചെയ്ത കരിമ്പ പതിനാലാം വാർഡ് പാറയ്ക്കൽ വീട്ടിൽ ജയസുധയെ കൈയടിച്ചും ഉപഹാരങ്ങൾ നൽകിയും ശാസ്ത ക്ലബ്ബ് ഭാരവാഹികൾ വരവേറ്റു. കോവിഡ് ജാഗ്രത നിർദേശങ്ങൾ പാലിച്ച് പ്രമോദ് പാറക്കാലിന്റെ നേതൃത്വത്തിൽ

ക്ലബ്ബ് ഭാരവാഹികൾ ലളിതവും ഹൃദ്യവുമായ സ്വീകരണം നൽകി.

publive-image

ഒരുമാസത്തോളമായി പിരിഞ്ഞിരിക്കുന്ന കുടുംബാംഗങ്ങളെ കാണാനുള്ള ആഗ്രഹത്താലാണ് ജയാസുധ കൊറോണ വാർഡിലെ സേവനത്തിനുശേഷം വീട്ടിലെത്തിയത്. കോവിഡ് രോഗികളോട് സമ്പർക്ക സാധ്യത പരമാവധി കുറയ്ക്കുന്ന രീതിയിലാകണമെന്നാണു നിർദേശമെങ്കിലും, രോഗികളെ അനാവശ്യമായി അകറ്റി നിർത്തുന്നത് ഖേദകരമാണെന്ന് ജയ അഭിപ്രായപ്പെട്ടു. ക്ലബ്ബ് ഭാരവാഹികളായ ഷിബു,പ്രതീഷ്,രമേഷ്,ഉണ്ണിക്കുട്ടൻ,പപ്പൻ തുടങ്ങിയവർ പങ്കെടുത്തു.

covid patients treat nurse
Advertisment