Advertisment

കോവിഡ്: ജനങ്ങള്‍ കര്‍ശനമായും വീട്ടില്‍ കഴിയണം, മുന്നറിയിപ്പ് നല്‍കി സൗദി ആരോഗ്യ മന്ത്രാലയം.

author-image
admin
New Update

റിയാദ് : കോവിഡ് 19 കൊറോണ വൈറസ്‌ സമൂഹ വ്യാപനം തടയാന്‍ കര്‍ശനമായും ജനങ്ങള്‍ വീട്ടില്‍ തുടരണമെന്നും ആവിശ്യമില്ലാതെ പുറത്തു പോകരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുള്ള പ്രതിരോധ നടപടികള്‍ കര്‍ശനമായും പാലിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ: മുഹമ്മദ്‌ അബ്ദുലലി പറഞ്ഞു.

Advertisment

publive-image

50% പേർ മാത്രമാണ് ഇതുവരെ നിര്‍ദേശങ്ങള്‍ അനുസരിച്ച് വീട്ടിൽ താമസിക്കുകയോ പുറത്തിറങ്ങിനടക്കാതെ ഇരിക്കുന്നത് , ഇപ്പോഴും അമ്പതു ശതമാനം ആളുകള്‍ പുറത്ത് ഇറങ്ങി പോകുന്നവരാണ് പലചരക്ക് കടകളിലോ സ്റ്റോറുകളിലോ ഞങ്ങൾ കണ്ട ആളുകളുടെ കൂട്ടം കൂടിയുള്ള ഒത്തുചേരലുകൾ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട് , 24 മണിക്കൂർ കർഫ്യൂ തീരുമാനം ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് വേണ്ടി ഏര്‍പെടുത്തിയതാണ് പൗരന്മാരുടേയും നിവാസികളുടെയും സുരക്ഷ ഉറപ്പാക്കുക എന്നുള്ളത് ഞങ്ങളുടെ കടമയാണ് എന്നും വക്താവ് പറഞ്ഞു

ലോകത്ത് കൊറോണ വൈറസ് കേസുകൾ ജനുവരി ആദ്യം രേഖപ്പെടുത്താൻ തുടങ്ങിയതാണ് , സൗദി അറേബ്യയില്‍ ആദ്യ കേസ് മാർച്ച് 2 ന് രജിസ്റ്റർ ചെയ്തു, ഏറ്റവും പുതിയ കേസുകൾ രേഖപ്പെടുത്തിയതിന് ശേഷം രാജ്യം മുൻകരുതൽ നടപടികൾ ശക്തമായി സ്വീകരിച്ചു.

നിലവില്‍ കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഏകദേശം 80,000 കിടക്കകള്‍ ഉള്ള ആശുപത്രികള്‍ സജ്ജമാണ് , അതിൽ 8,000 ഐസിയു (ഇന്റൻസീവ് കെയർ യൂണിറ്റ്) കിടക്കകളാണ്, സാനിറ്ററി ഇൻസുലേഷനായി 2000 ത്തിലധികം കിടക്കകൾ രാജ്യത്ത് സജ്ജമാക്കിയിട്ടുണ്ട് യാതൊരു പേടിയും ആര്‍ക്കും വേണ്ട വരും മാസങ്ങളിൽ ജനങ്ങളുടെ പൂര്‍ണ്ണമായ സഹകരണം ലഭിച്ചില്ലെങ്കില്‍ ലക്ഷക്കണക്കിന് ആളുകൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്, ഇതൊരു സാങ്കൽപ്പിക സാഹചര്യമല്ല.

എല്ലാവർക്കും ആരോഗ്യം എന്ന ആശയത്തിന്റെ പ്രായോഗിക തിരുമാനം എടുക്കുന്നതിന് ജനങ്ങളുടെ സഹകരണം അത്യാവിശ്യമാണ് രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും താമസക്കാർക്കും ആരോഗ്യ സേവനങ്ങൾ നൽകാനുള്ള രാജ്യത്തിന്‍റെ ശ്രമങ്ങളുടെ  ഭാഗമായി  ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) യുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള നടപടികളാണ് കൈകൊണ്ടു വരുന്നത് ഈ കാര്യത്തില്‍  പൂര്‍ണ്ണ പിന്തുണയാണ് ഡബ്ല്യുഎച്ച്ഒ നല്‍കിവരുന്നത് . കൊറോണ വൈറസിന്റെ അപകടസാധ്യതകൾ തുടരുകയാണെങ്കിൽ, റമദാൻ, ഹജ്ജ് എന്നീ രണ്ട് സീസണുകളിൽ പോലും പ്രതിരോധ നടപടികൾ തുടരേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.

Advertisment