Advertisment

കോവിഡ് മഹാമാരിക്കെതിരെ പോരാടുവാൻ യുവാക്കൾ രംഗത്തിറങ്ങണം.പി.ജെ ജോസഫ് എം.എൽ.എ

New Update

പാലാ: രാജ്യത്ത് പടർന്ന് പിടിച്ചിരിക്കുന്ന കോവിഡ് മഹാമാരിക്കെതിരെ പോരാടുവാൻ ആരോഗൃ പ്രവർത്തകരോടൊപ്പം യൂത്ത്ഫ്രണ്ട് പ്രവർത്തകരും കർമ്മനിരതരായി രംഗത്തിറങ്ങണമെന്ന് കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ ആഹ്വാനം ചെയ്തു.

Advertisment

publive-image

യൂത്ത്ഫ്രണ്ട് (എം) അൻപതാം ജന്മദിനത്തിൻ്റെ ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് പാലാ മരിയ സദനത്തിൽ അന്തേവാസികളോടൊപ്പം ജന്മദിന കേക്ക് മുറിച്ചും, ഭക്ഷണം വിളമ്പിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.ജെ ജോസഫ്.

യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് അജിത് മുതിരമല അദ്ധ്യക്ഷം വഹിച്ചു. കോവിഡ് മഹാമാരിക്കെതിരെ യൂത്ത്ഫ്രണ്ട് (എം) ഭാരവാഹികൾ അതിജീവന പ്രതിജ്ഞയെടുക്കുകയും ചെയ്തു.

publive-image

അഡ്വ: മോൻസ് ജോസഫ് എം.എൽ.എ.അഡ്വ: ജോയി അബ്രാഹം എക്സ് എം.പി, അഡ്വ: ഫ്രാൻസിസ് ജോർജ് എക്സ് എം.പി, അഡ്വ: തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എക്സ് എം.എൽ.എ, വക്കച്ചൻ മറ്റത്തിൽ എക്സ് എം.പി, മാത്യു സ്റ്റീഫൻ എക്സ് എം.എൽ.എ, സജി മഞ്ഞക്കടമ്പിൽ, കെ.വി കണ്ണൻ, അഡ്വ: മൈക്കിൾ ജയിംസ്,ഷിജു പാറയിടുക്കിൽ, ജോമോൻ കുന്നുംപുറം, ആശാ വർഗീസ്, വി.ജെ ലാലി, തോമസ് ഉഴുന്നാലിൽ, മത്തച്ചൻ പുതിയിടത്ത് ചാലിൽ, അഡ്വ: പി.സി മാത്യു, ജോർജ് പുളിങ്കാട്, കുര്യാക്കോസ് പടവൻ, രാഖേഷ് ഇടപ്പുര, രാജൻ കുളങ്ങര, ഷിനു പാലത്തുങ്കൽ, ബൈജു വറവുങ്കൽ, അഡ്വ: ജയ്സൻ ജോസഫ്, സാബു പീടികയ്ക്കൽ, ക്ലമൻ്റ് ഇമ്മാനുവൽ, തങ്കച്ചൻ മണ്ണൂശേരി, ബിനോയി മുണ്ടയ്ക്കമറ്റം, മാത്യു പുള്ളിയാട്ടേൽ, ജോബി ജോൺ, അഭിലാഷ് കൊച്ചുപറമ്പിൽ, ഔസേപ്പച്ചൻ മഞ്ഞകുന്നേൽ എന്നിവർ നേതൃത്വം നൽകി.

covid pj joseph statementt
Advertisment