Advertisment

കോവിഡ്19; പോത്തന്‍കോട് പഞ്ചായത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ നിയന്ത്രണം ജില്ലാ ഭരണകൂടം പിന്‍വലിച്ചു...നിരീക്ഷണം തുടരും

New Update

തിരുവനന്തപുരം: ജില്ലയിലെ പോത്തന്‍കോട് പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ ലോക്ഡൗണ്‍ ജില്ലാ ഭരണകൂടം പിന്‍വലിച്ചു. കൊറോണ ബാധിച്ച്‌ പോത്തന്‍കോട് സ്വദേശിയായ അബ്ദുള്‍ അസീസ് മരിച്ചതോടെയാണ് പ്രദേശത്ത് ജില്ലാ കളക്ടര്‍ നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്.

Advertisment

publive-image

എന്നാല്‍ പ്രദേശത്ത് സാമൂഹ്യ വ്യാപനം ഉണ്ടാകാനുള്ള സാധ്യതയില്ലെന്ന് ജില്ല ഭരണകൂടം വിലയിരുത്തിയതിനെ തുടര്‍ന്ന് നിയന്ത്രണം പിന്‍വലിക്കുകയായിരുന്നു.

അബ്ദുള്‍ അസീസുമായി ഇടപഴകിയവരുടെ പരിശോധനഫലം നെഗറ്റീവായതോടെയാണ് ജില്ലാ ഭരണകൂടം പോത്തന്‍കോട് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചത്.അതേസമയം പ്രദേശത്ത് നിരീക്ഷണം തുടരും.

covid pothancode control
Advertisment