Advertisment

കേരളത്തിലെ കോവിഡ് വ്യാപനം: പ്രവാസികളും ജാഗ്രത പാലിക്കുക:കെ.ഐ.സി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത് സിറ്റി : കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ദ്ധിച്ച് വരുന്ന നിലവിലെ സാഹചര്യം പരിഗണിച്ച് നാടണയുന്ന പ്രവാസികളും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

Advertisment

publive-image

സര്‍ക്കാറിന്റെയും, ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് കൊണ്ട് നിശ്ചയിച്ച ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ ഗള്‍ഫില്‍ നിന്നും മറ്റു പ്രദേശങ്ങളില്‍ നിന്നും നാട്ടിലേക്ക് തിരിച്ച് വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

വര്‍ഷങ്ങള്‍ക്ക് ശേഷം നട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സ്വന്തം കുടുംബങ്ങളെ നേരില്‍ കാണാനും അവരോടൊപ്പം ചേരാനുമുളള ആഗ്രഹവും സ്വാഭാവികമാണ്. എങ്കിലും സ്വന്തം കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷ പരിഗണിച്ച് എല്ലാ വിധ മുന്‍കരുതലുകളുമെടുത്ത് ബന്ധപ്പെട്ടവരുടെ ആശങ്കള്‍ അകറ്റേണ്ടതുണ്ട്.

രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടമല്ലെങ്കില്‍ പോലും കോവിഡ് പോസിറ്റീവ് ആകാനുളള സാധ്യത തള്ളികളയാനാവില്ല. ഒരു വ്യക്തിയുടെ ചെറിയ പിഴവ് പോലും കൂടുതല്‍ പേരിലേക്ക് രോഗ വ്യാപനം നടക്കാന്‍ കാരണമായേക്കാവുന്നതാണ്.

നിലവില്‍ ഗള്‍ഫ് നാടുകളിലും മറ്റും ജോലിയുമായി ബന്ധപ്പെട്ടും, ആരോഗ്യ സംബന്ധമായും വലിയ പ്രതിസന്ധികള്‍ നേരിടാത്ത പ്രവാസികള്‍ താത്കാലികമായെങ്കിലും അവരുടെ യാത്രകള്‍ മാറ്റിവെച്ച് ,അതത് നാടുകളില്‍ തന്നെ തുടരാനുളള ശ്രമങ്ങള്‍ നടത്തണമെന്നും കെ.ഐ.സി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.

covid pravas
Advertisment