Advertisment

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8599 പേര്‍ക്കെതിരെ കേസെടുത്തു; മാസ്ക് ധരിക്കാത്ത 21981 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്

New Update

publive-image

Advertisment

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8599 പേര്‍ക്കെതിരെ കേസെടുത്തു. വിവിധ കേസുകളിലായി ഇന്ന് അറസ്റ്റിലായത് 1681 പേരാണ്. 4980 വാഹനങ്ങളും പിടിച്ചെടുത്തു.

മാസ്ക് ധരിക്കാത്ത 21981 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 170 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14 ആണ്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,792 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൊവിഡ് കേസുകള്‍ കുറയാത്ത സാഹചര്യത്തിലും നിയന്ത്രണങ്ങള്‍ ലംഘനങ്ങള്‍ പെരുകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ജില്ല തിരിച്ചുള്ള കേസുകളുടെ കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 284, 71, 776

തിരുവനന്തപുരം റൂറല്‍ - 5538, 326, 326

കൊല്ലം സിറ്റി - 1055, 56, 31

കൊല്ലം റൂറല്‍ - 112, 112, 195

പത്തനംതിട്ട - 61, 54, 171

ആലപ്പുഴ - 43, 9, 191

കോട്ടയം - 232, 214, 529

ഇടുക്കി - 170, 29, 108

എറണാകുളം സിറ്റി - 199, 55, 121

എറണാകുളം റൂറല്‍ - 172, 41, 279

തൃശൂര്‍ സിറ്റി - 44, 47, 156

തൃശൂര്‍ റൂറല്‍ - 42, 40, 283

പാലക്കാട് - 109, 132, 288

മലപ്പുറം - 119, 101, 287

കോഴിക്കോട് സിറ്റി - 36, 45, 25

കോഴിക്കോട് റൂറല്‍ - 82, 105, 5

വയനാട് - 78, 0, 134

കണ്ണൂര്‍ സിറ്റി - 50, 50, 362

കണ്ണൂര്‍ റൂറല്‍ - 50, 50, 335

കാസര്‍ഗോഡ് - 123, 144, 378

NEWS
Advertisment