Advertisment

ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിന്‍റെ കോവിഡ് റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി പാലാ ബ്രാഞ്ച്, ചെത്തിമറ്റം അംഗൻവാടിയിലേക്ക് ടെലിവിഷൻ കൈമാറി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാല ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിന്‍റെ കോവിഡ് റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി പാലാ ബ്രാഞ്ച്, ചെത്തിമറ്റം അംഗൻവാടിയിലേക്ക് ടെലിവിഷൻ കൈമാറി.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും വനിതകളുടെയും സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇസാഫ് ബാങ്ക് നിരവധി കോവിഡ് റിലീഫ് പദ്ധതികളാണ് സംസ്ഥാനത്തു ഉടനീളം ആവിഷ്കരിച്ചിരിക്കുന്നത്.

Advertisment

publive-image

കോവിഡ് മഹാമാരിയുടെ കാലത്ത് സമീപവാസികളായ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ടെലിവിഷൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസാഫ് ബ്രാഞ്ച് ഹെഡ് സോണി മാത്യു പറഞ്ഞു.

വാർഡ് കൗൺസിലർ പ്രസാദ് പെരുമ്പിള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കിഴതടിയൂർ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്‌ എം എസ് ശശിധരൻ,ഇസാഫ് ബാങ്ക് പ്രധിനിധികളായ ബിനു തോമസ്, അലീന ബെന്നി എന്നിവർ പ്രസംഗിച്ചു.

covid relif5
Advertisment