Advertisment

ഇന്ന് ഏറ്റവും കൂടുതൽ രോ​ഗികൾ കോഴിക്കോട്ട്; തിരുവനന്തപുരത്തും മലപ്പുറത്തും സ്ഥിതി ​ഗുരുതരം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോട് ജില്ലയിലാണ്. 883 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതിൽ 820 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചത്.

മലപ്പുറത്തും സ്ഥിതി ​ഗുരുതരമാണ്. ഇന്ന് 763 പുതിയ കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്തും സ്ഥിതി ​ഗുരുതരമായി തുടരുന്നു. ഇന്നലെ മാത്രം 60 വയസിനു മുകളിലുള്ള 118 പേർക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

78 കുട്ടികൾക്കും രോ​ഗബാധയുണ്ടായി. തിരുവനന്തപുരത്ത് രോഗം തീവ്രമായ മേഖലകൾ മൈക്രോ കണ്ടയിൻമെന്റ് സോണുകളായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment