Advertisment

കോവിഡ് വ്യാപനം രൂക്ഷം; രോഗവ്യാപനം കൂടുന്ന സ്ഥലങ്ങളില്‍ നിരോധനാജ്ഞ

New Update

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു.

Advertisment

publive-image

രോഗവ്യാപനം കൂടുന്ന സ്ഥലങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് അധികാരമുണ്ട്. ബസുകളില്‍ നിന്നുള്ള യാത്രയും അനുവദിക്കില്ല. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ പരിശോധന വ്യാപകമാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ മാസം 30 വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കടകള്‍ രാത്രി 9 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. അടച്ചിട്ട ഹാളുകളില്‍ നടക്കുന്ന വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളിലും പരിപാടികളിലും പരമാവധി 100 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ.

തുറസ്സായ സ്ഥലങ്ങളിലാണെങ്കില്‍ 200 പേര്‍ വരെയാകാം. നിശ്ചിത പരിധിയില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കണമെങ്കില്‍ 72 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം.

covid restriction
Advertisment