Advertisment

സൗദിയിലിന്ന് നാല് മരണം കൂടി, ഇതോടെ മരണസംഖ്യ 38 ആയി ആകെ കോവിഡ് ബാധിതരുടെ എണ്ണം 2523

author-image
admin
New Update

റിയാദ് : സൗദിയില്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിതരുടെ എണ്ണം 138 ആണ് നാല് മരണം കൂടി റിപ്പോര്‍ട്ട്‌ ചെയ്തതോടെ മരണസംഖ്യ 38 തലേന്ന്‍ രാത്രി പുറത്തുവിട്ട പതിനേഴ്‌ പേരുടെയും ഇന്നു രാവിലെ അറുപത്തിയൊന്ന് പേരുടെയും ആരോഗ്യമന്ത്രാലയ വക്താവിന്റെ പതിവ് വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരീകരിച്ച അറുപതു പേരുടെയും കോവിഡ് സ്ഥിരീകരണ ത്തോടെ  കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മൊത്തം കോവിഡ് ബാധിതര്‍ 138 ആണ് ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 2523 ആണ് പുതിയ നാല് മരണമാണ് റിപ്പോര്‍ട്ട്‌ ചെയ്തത് ഇതോടെ മൊത്തം മരണസംഖ്യ\ 38 ആണ്, കൂടുതല്‍ ആശ്വാസ വാര്‍ത്തകളും പുറത്തുവരുന്നുണ്ട് രോഗമുക്തി നേടിയവരുടെ എണ്ണം 551 ആയി വര്‍ദ്ധിച്ചു. രാജ്യത്ത് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 1934 ആണ് .

publive-image

അതിനിടെ ലോകത്താകമാനം കോവിഡ് മരണം എഴുപതിനായിരം പിന്നിട്ടു രോഗബാധിതരുടെ എണ്ണം പന്ത്രണ്ടര ലക്ഷം കടന്നു, രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌ കാണിക്കുന്നത് ഏറെ ആശ്വാസകര മാണ്, ഇതുവരെ വേള്‍ഡോമീറ്റര്‍ കണക്കനുസരിച്ച് രണ്ടു ലക്ഷത്തി എഴുപത്തിഒന്നായിരം പേര്‍ വൈറസ്‌ ബാധയില്‍ നിന്ന് മുക്തി നേടിയിട്ടുണ്ട് നാല്‍പ്പത്തിയാറായിരം പേര്‍ അതീവ തീവ്രപരിചരണ വിഭാഗത്തില്‍ ആണ്. ചികിത്സയില്‍ ഒമ്പത് ലക്ഷത്തി നാല്പ്പത്തിനാലായിരം ആണ്.

Advertisment