Advertisment

കോവിഡ് സൗദിയിലിന്ന് 6..മരണം കൂടി. മൊത്തം മരണം 16 ആയി. പുതിയ കേസുകള്‍ 157 മൊത്തം കോവിഡ് ബാധിതര്‍ 1720, രോഗമുക്തര്‍ 264.

author-image
admin
New Update

റിയാദ് , മക്ക , ജിദ്ദ , മദീന ,ദമാം എന്നിവിടങ്ങളിലായി കോവിഡ് ബാധിതരുടെ എണ്ണം  1364 . 

Advertisment

റിയാദ് : ലോകത്ത് കോവിഡ് ബാധിതരുടെ മരണം നാല്പത്തിമൂന്നായിരം പിന്നിടുകയാണ്. എട്ടരലക്ഷം പിന്നിട്ടു രോഗബാധിതര്‍, രോഗമുക്തി നേടിയവരുടെ എണ്ണം 1,84,00 കടന്നത് ഏറെ ആശ്വാസം തരുന്ന വാര്‍ത്തകളാണ്.

publive-image

സൗദി ആരോഗ്യവകുപ്പ് ഇന്ന്‍ (01-04-20200) പുറത്തുവിട്ട കണക്കനുസരിച്ച് ഇന്ന്‍ 6 മരണം കൂടി , 157 പുതിയ കോവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചത് ഇതോടെ സൗദിയില്‍ മൊത്തം കൊറോണ കേസുകള്‍ 1720 ആയി. പുതുതായി 99 പേര്‍ രോഗ മുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 264 ആണ് ഇതുവരെ മരണ പെട്ടവരുടെ എണ്ണം 16 ആയി രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളത് തലസ്ഥാന നഗരമായ റിയാദിലാണ്.പുണ്ണ്യ നഗരങ്ങളായ, മക്കയും മദീനയും നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

ഇന്ന് സ്ഥിരീകരിച്ച കേസുകളില്‍ 156 ഉം കൊറോണ ബാധിച്ചവരില്‍ നിന്ന് പടര്‍ന്നതാണ് ഒരാള്‍ വിദേശത്ത് നിന്ന് വന്ന ആളാണ്‌ ഏറ്റവും കൂടുതല്‍ വൈറസ്‌ സ്ഥിരീകരിച്ചതിന്ന് മക്കയിലും മദീനയിലുമാണ്

വാണിജ്യനഗരമായ ജിദ്ദയും , ദമാം അടക്കമുള്ള മേഖലകളും കോവിഡ് ബാധിതരുടെ എണ്ണം കൂടുതലാണ് കൂടുതല്‍ സമുഹ വ്യാപനം നടക്കാതിരി ക്കാന്‍ കര്‍ഫ്യൂ ഏര്‍പെടുത്തി ശക്തമായ പ്രവര്‍ത്തനങ്ങളാണ് സൗദിഅറേബ്യ നടത്തികൊണ്ടിരിക്കുന്നത്

ഏപ്രില്‍  ഒന്ന് വരെയുള്ള സൗദിയിലെ മേഖല തിരിച്ചുള്ള കോവിഡ് ബാധിതരുടെ കണക്ക് ഇപ്രകാരമാണ്.

റിയാദ് 580 , മക്ക 315, ജിദ്ദ 226, മദീന 151  ഈസ്റ്റെന്‍ റീജിയന്‍ 116, ദമാം 92, ഖത്തീഫ് 61, തായിഫ് 28, അല്‍ ഖോബാര്‍ 25, അല്‍ബഹ 13, ബിഷ 13, നജ്റാന്‍ 13, അബഹ 10, ദഹ്റാന്‍ 11 , ജിസാന്‍ 2, ഹഫൂഫ് 16 , തബൂക് 8, ഖമീസ് മുഷ്യിത് 6, കസീം 4, അസീര്‍ 3, അറാര്‍ 2, സൈഹാത് 2, ജുബൈല്‍ 1, കുന്‍ഫുഹദ 1, കഫ്ജി 1, രക്ത്നൂറ 1.അല്‍ റാസ് 1,ബുറൈദ 1,യാമ്പു 1 , ദവാദമി 1, സാംത 1, അല്‍ബെദായ 1, റാസ് തനുറ 1, അല്‍ ഖഫ്ജി 1,അല്‍ ഹെനാകിയ 1,

സൗദിയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് കോവിഡ് വൈറസിന്‍റെ വ്യാപനം തടയാന്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളാണ് രാജ്യമെങ്ങും നടക്കുന്നത് മാര്‍ച്ച് രണ്ടിനാണ് ആദ്യകൊറോണ വൈറസ്‌ സൗദിയില്‍ റിപ്പോര്‍ട്ട്‌ ചെയ്തത് ഒരുമാസം പിന്നിടുമ്പോള്‍ എല്ലാ മേഖലയിലും വരുത്തിയിട്ടുള്ള നിയന്ത്രണങ്ങളും പുതിയ സാഹചര്യങ്ങളും സ്വദേശികളും പ്രവാസികളും ഒരു പോലെ പൊരുത്തപെടുകയാണ്. കൊറോണ വൈറസ്‌ തുടച്ചുനീക്കുക യെന്നുള്ള സര്‍ക്കാര്‍ ശ്രമത്തിന് പൂര്‍ണ്ണപിന്തുണയാണ് ജനങ്ങള്‍ നല്‍കുന്നത്.

.

Advertisment