Advertisment

ഔദ്യോഗിക വസതിയിലെ പാചകക്കാരന്‌ കോവിഡ് ; സുപ്രീം കോടതി ജഡ്ജിയും കുടുംബവും ക്വാറന്റീനില്‍

New Update

ഡല്‍ഹി: സുപ്രീം കോടതിയിലെ ജഡ്ജിയും കുടുംബവും ക്വാറന്റീനില്‍. ഔദ്യോഗിക വസതിയിലെ പാചകക്കാരന്‌ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സുപ്രീം കോടതി ജഡ്ജിയും കുടുംബവും ക്വാറന്റീനില്‍ പ്രവേശിച്ചത്. ജഡ്ജിയുടെ വസതിയിലെ മറ്റ് സ്റ്റാഫ് അംഗങ്ങളും ക്വാറന്റീനില്‍ പ്രവേശിച്ചിട്ടുണ്ട്.

Advertisment

publive-image

മെയ് ഏഴ് മുതല്‍ പാചകക്കാരന്‍ അവധിയിലായിരുന്നു. ഈ കാലയളവില്‍ ആണ് കോവിഡ് പിടിപെട്ടത് എന്നാണ് ആരോഗ്യ വകുപ്പിന്റെ സംശയം. ഇയാളുടെ ഭാര്യക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ചയാണ്‌ പാചകക്കാരന് കോവിഡ് സ്ഥിരീകരിച്ചത്.

മുന്‍കരുതല്‍ എന്ന നിലയിലാണ് ജഡ്ജിയും കുടുംബവും ക്വാറന്റീനില്‍ പ്രവേശിച്ചത് എന്ന് സുപ്രീംകോടതി വൃത്തങ്ങള്‍ അറിയിച്ചു.

supreme court covid 19 corona virus
Advertisment