Advertisment

ഡാളസ് കൗണ്ടിയില്‍ ബുധനാഴ്ച കോവിഡ് മരണം 15, രോഗം സ്ഥിരീകരിച്ചവര്‍ 2292 !

New Update

publive-image

Advertisment

ഡാളസ്: ഡാളസ് കൗണ്ടിയില്‍ ഡിസംബര്‍ 30 ബുധനാഴ്ച കേവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനഞ്ചും, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2292 ആയും ഉയര്‍ന്നതായി ഡാളസ് കൗണ്ടി ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബുധനാഴ്ച വരെ ഡാളസ് കൗണ്ടിയില്‍ മാത്രം 1611 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. രോഗം സ്ഥിരീകരിച്ചവര്‍ 170747. ഇതുകൂടാതെ 20797 പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി സംശയിക്കുന്നു. ബുധനാഴ്ച മരിച്ചവര്‍ 20-നും 60-നും ഇടയിലുള്ളവരാണ്.

publive-image

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കഴിഞ്ഞ ആഴ്ചയിലേതുപോലെ അത്രയും വര്‍ധിച്ചിട്ടില്ല എന്നത് മാത്രമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് അല്പമെങ്കിലും ആശ്വാസത്തിന് വകനല്‍കുന്നത്. താങ്ക്‌സ് ഗിവിംഗ്, ക്രിസ്മസ് ആഘോഷപരിപാടികളുടെ ഫലമായാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതിനു കാരണം.

പുതുവത്സര ഒഴിവ് ദിനങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും, നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

us news
Advertisment