Advertisment

തിരുവമ്പാടിയിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ അസി. കലക്ടർ നേരിട്ടെത്തി

New Update

publive-image

Advertisment

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കോവിഡ് പോസറ്റീവ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യം വിലയിരുത്താൻ അസി. കലക്ടർ ശ്രീധന്യ ഐഎഎസ് എത്തി. രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്തിലെത്തിയ അസി. കലക്ടർ ഭരണാധികാരികളുമായി നിലവിലെ സാഹചര്യങ്ങൾ നിയന്ത്രിക്കുന്നതിനെ കുറിച്ച് ആശയ വിനിമയം നടത്തി.

ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻറർ ഒരുക്കുന്നതിനായി പഞ്ചായത്ത് കണ്ടെത്തിയ കെട്ടിടം അസി. കലക്ടർ സന്ദർശിച്ച് സൗകര്യങ്ങൾ ഉറപ്പു വരുത്തി.130 ബെഡ് സൗകര്യമുള്ള കെട്ടിടമാണ് പഞ്ചായത്ത് എഫ്എല്‍ടിസിക്കായി കണ്ടെത്തിയത്. പോസറ്റീവിറ്റി നിരക്ക് കുറച്ചു കൊണ്ടുവരാൻ മുഴുവൻ ജനങ്ങളും കോവിഡ് ടെസ്റ്റ് ചെയ്യാൻ തയ്യാറാകണം.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡൻ്റ് കെ.എ അബ്ദുറഹിമാൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, സെക്രട്ടറി ബിപിൻ ജോസഫ്, അസി. സെക്രട്ടറി മനോജ് എന്നിവർ അസി. കലക്ടർക്കൊപ്പമുണ്ടായിരുന്നു.തിരുവമ്പാടി യു. പി.സ്കൂളിലെ കോവിഡ് ടെസ്റ്റ് കേമ്പും അസി. കലക്ടർ സന്ദർശിച്ചു.

kozhikode news
Advertisment