Advertisment

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ബോളിവുഡ് താരങ്ങളായ ടൈഗർ ഷ്‌റോഫ്, ദിഷ പതാനി എന്നിവർക്കെതിരെ കേസ്

New Update

publive-image

Advertisment

ബോളിവുഡ്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ബോളിവുഡ് താരങ്ങളായ ടൈഗർ ഷ്‌റോഫ്, ദിഷ പതാനി എന്നിവർക്കെതിരെ കേസ്.

പകർച്ചവ്യാധി മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരെ ബുധനാഴ്ച കേസ് ഫയൽ ചെയ്തതതെന്ന് മുംബൈ പോലീസ് അറിയിച്ചു.

ബാൻഡ്‌സ്റ്റാൻഡ് പ്രൊമെനെഡിൽ അഭിനേതാക്കൾ കറങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം വീടുകളിൽ നിന്ന് പുറത്തുപോയതിന് പോലീസിനോട്‌ ശരിയായ കാരണം പറയാൻ ഇവര്‍ക്ക് കഴിഞ്ഞില്ലെന്നും പോലീസ് പറഞ്ഞു.

ഇന്ത്യൻ പീനൽ കോഡിലെ (ഐപിസി) സെക്ഷൻ 188 (പൊതുസേവകന്റെ ഉത്തരവ് ലംഘിച്ച്) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.

മഹാരാഷ്ട്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം എല്ലാ അവശ്യ കടകളും രാവിലെ 7 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ പ്രവർത്തിക്കാൻ അനുവാദമുണ്ട്. ജൂൺ 15 വരെ സംസ്ഥാനം പൂട്ടിയിരിക്കുകയാണ്.

-സന്തോഷ് ദുബായ്

mumbai news
Advertisment