Advertisment

എത്ര കാലമാണ് കൊറോണാ വൈറസ് പ്രതലങ്ങളിൽ തങ്ങുക?: ഗവേഷണങ്ങൾ പറയുന്നത്

New Update

ജിദ്ദ:  വിവിധ തരം പ്രതലങ്ങളിൽ  കൊറോണാ  വൈറസ് സജീവമായി  നിലനിൽക്കുന്ന സമയദൈർഘ്യം  എത്രയാണ്?  ഇതറിഞ്ഞിരിക്കൽ  സുപ്രധാനമാണ്.  നിത്യവും വിവിധയിനം  പ്രതലങ്ങളിലാണ് മനുഷ്യർ സദാസമയങ്ങളിലായി സ്പർശിച്ചു കൊണ്ടിരിക്കുന്നത്.  ശരീര സ്പർശനത്തിൽ  നിന്നെന്ന  പോലെ പ്രതലസ്‌പ്രശനത്തിലൂടെയും  കൊറോണ വ്യാപകമായി  പരക്കും.  എത്ര സൂക്ഷിച്ചാലും നാമറിയാതെ വ്യാപനത്തിന്  ഇരയാവുന്ന  പ്രധാന  സംഗതിയാണ് ഇത്.

Advertisment

publive-image

അതിനാൽ സുപ്രധാനമായ  ഇക്കാര്യത്തെക്കുറിച്ചുള്ള അവബോധം രോഗപ്രതിരോധത്തിൽ പരമപ്രധാനമാണ്.  ഈ വിഷയത്തിൽ  നടന്ന  രണ്ട് ശാസ്ത്രീയ പഠനങ്ങളിൽ നിന്ന്  മനസ്സിലാകുന്നത്  ഇതാണ്: 

ഗവേഷകർ വൈറസിനെ  വിവിധ പ്രതലങ്ങളിൽ  നിക്ഷേപിച്ച ശേഷം അവ സജീവവും അഴുക്കോടെയും എത്രത്തോളം സമയം അവിടങ്ങളിൽ  അവശേഷിക്കുന്നുവെന്ന്  നിരീക്ഷിച്ചു

അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി, എപിഡെമിക്, രോഗ നിയന്ത്രണ കേന്ദ്രങ്ങൾ എന്നിവ നടത്തിയ ഒരു  ഗവേഷണത്തിൽ  വ്യക്തമായത്, വൈറസ് നിലനിൽക്കുന്നതിനോ കണ്ടെത്തുന്നതിനോ ഉള്ള ശരാശരി സമയം ഇപ്രകാരമാണ്:  ചെമ്പ്  പ്രതലത്തിൽ  1.2 മണിക്കൂർ, സ്റ്റെയിൻ‌ലെസ് സ്റ്റീൽ (സ്റ്റെയിൻ‌ലെസ് സ്റ്റീൽ) പ്രതലത്തിൽ 5.6 മണിക്കൂർ,  പ്ലാസ്റ്റിക്  പ്രതലത്തിൽ 6.8 മണിക്കൂർ.

ഹോങ്കോംഗ് സർവകലാശാലയിലെ കോളേജ് ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ മറ്റൊരു ഗവേഷണ പ്രകാരം, വൈറസ് കടലാസ് പ്രതലത്തിൽ  മുപ്പത്  മിനുട്ടുകളും മരപ്രതലം, വസ്ത്രം, തുണി എന്നിവകളിൽ  24 മണിക്കൂറും  ജീവനോടെ നിലനിൽക്കും.  ഗ്ലാസിലും ,നാണയത്തിലും  48 മണിക്കൂർ നേരം  വീര്യത്തോടെ തങ്ങുന്ന  വൈറസ്   സ്റ്റീൽ  (സ്റ്റൈൻലെസ്സ് സ്റ്റീൽ), പ്ലാസ്റ്റിക് പ്രതലങ്ങളിൽ  നാല്  ദിവസക്കാലമാണ് അവശേഷിക്കുക. മെഡിക്കൽ മാസ്കിന്റെ പുറം പാളിയിൽ 7 ദിവസം  വൈറസ്  അവശേഷിക്കുന്നതായും പഠനം അനാവരണം  ചെയ്യുകയുണ്ടായി.

പ്രതലങ്ങളിൽ വൈറസ്  ജീവസ്സുറ്റതായി  അവശേഷിക്കുന്നതിൽ മറ്റു  പല ബാഹ്യ  ഘടകങ്ങൾ കൂടി സ്വാധീനം ചെലുത്തുന്നതായും ഗവേഷകർ  കണ്ടെത്തുകയുണ്ടായി.  പരിസരത്തെ ഉഷ്ണസ്ഥിതി, വായുസഞ്ചാരം, സൂര്യകിരണം  ഏൽക്കൽ തുടങ്ങിയവ അത്തരം ഘടകങ്ങളാണ്. 

Advertisment