Advertisment

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1.60 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 4538 കൊവിഡ് പോസിറ്റീവ് കേസുകളും 79 മരണവും

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 160907 ആയി. 24 മണിക്കൂറിനിടെ 4538 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 79 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 2315 ആയി ഉയര്‍ന്നു.

ഇന്ന് 3391പേരാണ് തമിഴ്‌നാട്ടില്‍ കൊവിഡ് മുക്തരായത്. ഇതുവരെ 110807 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 47785 പേര്‍ നിലവില്‍ ചികിത്സയിലാണ്.

24 മണിക്കൂറിനിടെ 1249 പോസിറ്റീവ് കേസുകളും 35 മരണവും ചെന്നൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 83377 ആയും മരണസംഖ്യ 1373 ആയും ഉയര്‍ന്നു.

Advertisment