Advertisment

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3.67 ലക്ഷം കടന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 5995 പേര്‍ക്ക്‌

New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 367430 ആയി. ഇന്ന് 5995 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 101 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 6430 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 5764 പേര്‍ തമിഴ്‌നാട്ടില്‍ കൊവിഡ് മുക്തരായി. ഇതുവരെ 307677 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 53413 പേര്‍ നിലവില്‍ ചികിത്സയിലാണ്.

ചെന്നൈയില്‍ മാത്രം പുതിയതായി 1307 കൊവിഡ് പോസിറ്റീവ് കേസുകളും 20 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 122757 ആയും മരണസംഖ്യ 2554 ആയും വര്‍ധിച്ചു.

Advertisment