Advertisment

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് രണ്ടായിരത്തിനടുത്ത് കൊവിഡ് കേസുകളും 30 മരണവും ! ചെന്നൈയിലെ ആശുപത്രിയില്‍ പത്തു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 90-ഓളം ഡോക്ടര്‍മാര്‍ക്ക്‌

New Update

publive-image

Advertisment

ചെന്നൈ: പുതുതായി 1989 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ തമിഴ്‌നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം 42687 ആയി ഉയര്‍ന്നു. 30 പേരാണ് 24 മണിക്കൂറിനിടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 23ഉം റിപ്പോര്‍ട്ട് ചെയ്തത് ചെന്നൈയിലാണ്.

ഇതോടെ തമിഴ്‌നാട്ടിലെ മരണസംഖ്യ 397 ആയും ചെന്നൈയിലേത് 314 ആയും ഉയര്‍ന്നു. അതേസമയം, 1362 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതുവരെ 23409 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 18881 പേര്‍ ചികിത്സയിലാണ്.

ചെന്നൈ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലെ 90-ഓളം ഡോക്ടര്‍മാര്‍ക്ക് പത്തു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ കോവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ കുറവാണെന്നും മറ്റുവിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ടെന്നും അധികൃതരെ ഉദ്ധരിച്ച് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സ്ഥിതി ദയനീയമാണെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment