Advertisment

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 1843 കൊവിഡ് കേസുകളും 44 മരണവും; രോഗബാധിതരുടെ എണ്ണം 46000 കടന്നു

New Update

publive-image

Advertisment

ചെന്നൈ: പുതുതായി 1843 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ തമിഴ്‌നാട്ടിലെ രോഗബാധിതരുടെ എണ്ണം 46504 ആയി ഉയര്‍ന്നു. 44 മരണവും ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.

ഇതില്‍ 35 എണ്ണം ചെന്നൈയിലും മൂന്നെണ്ണം ചെങ്കല്‍പേട്ടും ഒരെണ്ണം കൃഷ്ണഗിരിയിലും അഞ്ചെണ്ണം തിരുവള്ളൂരുമാണ് സംഭവിച്ചത്.

ചെന്നൈയില്‍ 1348 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 33244 പേര്‍ക്കാണ് ചെന്നൈയില്‍ രോഗം സ്ഥിരീകരിച്ചത്. 379 പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ ആകെ മരണസംഖ്യ 479 ആണ്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 797 പേര്‍ രോഗമുക്തി നേടി. ഇതുവരെ തമിഴ്‌നാട്ടില്‍ കൊവിഡ് ഭേദമായവരുടെ എണ്ണം 25344 ആയി. 20681 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment