Advertisment

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 52000 പിന്നിട്ടു; ഇന്നും രണ്ടായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും രണ്ടായിരത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 52334 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടയില്‍ സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 2121 പുതിയ കേസുകളും 49 മരണവുമാണ്. ഇതോടെ മരണസംഖ്യ 628 ആയി ഉയര്‍ന്നു.

ഇന്ന് 915 പേര്‍ തമിഴ്‌നാട്ടില്‍ രോഗമുക്തി നേടി. 28642 പേരുടെ രോഗം ഇതുവരെ ഭേദമായിട്ടുണ്ട്. 23065 പേര്‍ നിലവില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരണപ്പെട്ടവരില്‍ ഒരു പോലീസ് സബ് ഇന്‍സ്‌പെക്ടറും ഉള്‍പ്പെടുന്നുണ്ട്.

ചെന്നൈ ജില്ലയില്‍ നിന്നുള്ള എസ് ബാലമുരളി എന്ന ഉദ്യോഗസ്ഥനാണ് ഇന്ന് മരണപ്പെട്ടത്. തമിഴ്‌നാട് പോലീസ് വകുപ്പില്‍ നിന്നുള്ള ആദ്യകോവിഡ് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

Advertisment